മുംബൈ: ഐഎസ്എല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാം ടീമായി ചെന്നൈയിന്‍ എഫ്‌‌സി. നിര്‍ണായക പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ചെന്നൈയിന്‍ സെമി ഉറപ്പിച്ചത്. 83-ാം മിനുറ്റില്‍ ലൂസിയാനാണ് ചെന്നൈയുടെ വിജയഗോള്‍ നേടിയത്. സ്വന്തം കാണികൾക്ക് മുന്നിലായിരുന്നു മുംബൈയുടെ തോല്‍വി. 54-ാം മിനുറ്റില്‍ സൗരവ് ദാസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് മുംബൈക്ക് തിരിച്ചടിയായി. 

ചെന്നൈയിന്‍ എഫ്‌സിക്ക് 17 കളിയില്‍ 28 പോയിന്‍റാണുള്ളത്. അതേസമയം 18 മത്സരം പൂര്‍ത്തിയാക്കിയ മുംബൈ സിറ്റിക്ക് 26 പോയിന്‍റും. എഫ്‌സി ഗോവ, എടികെ, ബെംഗളൂരു എഫ്‌സി ടീമുകള്‍ നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.