ഗുവാഹത്തി: ഐ എസ് എല്ലില്‍ ഇന്ന് അവസാന ലീഗ് മത്സരം. മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ് സി എവേ ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും.ഗുവാഹത്തിയില്‍ വൈകിട്ട് 7.30നാണ മത്സരം. 17 കളിയില്‍ 28 പോയിന്റുള്ള ചെന്നൈയിന്‍ നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിയിരുന്നു.

നോര്‍ത്ത് ഈസ്റ്റിനെ തോല്‍പിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയാണ് ചെന്നൈയിന്റെ ലക്ഷ്യം. രണ്ട് ജയം മാത്രം നേടിയ നോര്‍ത്ത് ഈസ്റ്റ് 13 പോയിന്റുമായി ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്. ചെന്നൈയില്‍ ഏറ്റുമുട്ടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു.

ചെന്നൈയിന് പുറമെ എഫ് സി ഗോവ, എടികെ, ബംഗളൂരു എഫ്‌സി എന്നിവരാണ് പ്ലേഓഫിന് യോഗ്യത നേടിയ മറ്റു ടീമുകള്‍.