മുന്‍ ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ക്ലൗഡിയോ റാനിയേരി ഇറ്റാലിയന്‍ ലീഗില്‍ തിരിച്ചെത്തി. ഒരിക്കല്‍ കൂടി ഇറ്റാലിയന്‍ ക്ലബ് റോമയെ പരിശീലിപ്പിക്കാനാണ് റാനിയേരി എത്തിയത്.

റോം: മുന്‍ ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ക്ലൗഡിയോ റാനിയേരി ഇറ്റാലിയന്‍ ലീഗില്‍ തിരിച്ചെത്തി. ഒരിക്കല്‍ കൂടി ഇറ്റാലിയന്‍ ക്ലബ് റോമയെ പരിശീലിപ്പിക്കാനാണ് റാനിയേരി എത്തിയത്. ഈ സീസണ്‍ അവസാനിക്കും വരെയാണ് കരാര്‍. 

ചാംപ്യന്‍സ് ലീഗില്‍ റോമയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട യുസേബിയോ ഡി ഫ്രാന്‍സെസ്‌ക്കോയ്ക്ക് പകരമാണ് റാനിയേരി എത്തിയത്. എട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ഫുള്‍ഹാം റാനിയേരിയെ പുറത്താക്കിയത്. മുമ്പ് 2009 മുതല്‍ 2011 വരെ റോമയുടെ പരിശീലകനായിരുന്നു റാനിയേരി. 

Scroll to load tweet…

വീട്ടിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും എന്റെ ക്ലബ് വിളിക്കുമ്പോള്‍ തിരികെ വരാതിരിക്കാന്‍ കഴിയില്ലെന്നും റാനിയേരി പറഞ്ഞു. കടുത്ത റോമ ആരാധകരന്‍ കൂടിയാണ് റാനിയേരി. ഇന്റര്‍ മിലാന്‍, യുവന്റസ്, പാര്‍മ, ഫിയോന്റീന, നാപോളി, കഗ്ലിയാരി തുടങ്ങിയ ഇറ്റാലിന്‍ ടീമുകളേയും റാനിയേരി പരിശീലിപ്പിച്ചിട്ടുണ്ട്.