ബോസ്റ്റണ്‍: പ്രീ സീസൺ സന്നാഹ മത്സരത്തിൽ ലിവർപൂളിന് തോൽവി. ബോസ്റ്റണിൽ നടന്ന മത്സരത്തിൽ സെവിയ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവർപൂളിനെ തോൽപിച്ചത്. പത്തുപേരായി ചുരുങ്ങിയ സെവിയ ലോംഗ് വിസിലിന് തൊട്ടുമുൻപാണ് വിജയഗോൾ നേടിയത്. അലെസാന്ദ്രോ പോസോ ആയിരുന്നു സ്കോറർ. 

മുപ്പത്തിയേഴാം മിനിറ്റിൽ നോലിറ്റോയിലൂടെ ആദ്യം സ്കോർ ചെയ്തതും സെവിയ ആയിരുന്നു. ഇടവേളയ്ക്ക് ഒരുമിനിറ്റ് ശേഷിക്കേ ഡിവോക് ഒറിഗിയായിരുന്നു ലിവർപൂളിനായി ലക്ഷ്യം കണ്ടത്. മുഹമ്മദ് സലാ, സാദിയോ മാനേ ബ്രസീലിയൻ താരങ്ങളായ അലിസൺ, ഫിർമിനോ എന്നിവരില്ലാതെയാണ് ലിവർപൂൾ കളിച്ചത്.