ഗ്രൂപ്പ് കെ മത്സരത്തിൽ കൊളംബിയ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഡാനിയൽ മുനോസ്, ലൂയിസ് ഡിയാസ്, ജാമിന്റൺ കാമ്പസ് എന്നിവർ കൊളംബിയക്കായും അബ്ബോസ്ബെക്ക് ഫയ്സുലെവ് ഉസ്ബെക്കിസ്ഥാനായും ഗോൾ നേടി.
മെക്സിക്കോ സിറ്റി: ഗ്രൂപ്പ് കെയിലെ രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെതിരെ ലാറ്റിനമേരിക്കൻ വമ്പന്മാരായ കൊളംബിയയ്ക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊളംബിയ ജയിച്ചുകയറിയത്. അവസാന വിസിൽ മുഴുങ്ങും വരെ ഇരുടീമുകളും പരസ്പരം ആക്രമിച്ച് കളിച്ചെങ്കിലും കളിയിൽ കൃത്യമായ ആധിപത്യം സൃഷ്ടിക്കാൻ പലപ്പോഴും കൊളംബിയക്ക് സാധിച്ചിരുന്നു.
ആദ്യപകുതി തീരാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ഇടതുവിംഗിൽ നിന്നും ഉസ്ബക് ബോക്സിലേക്ക് ലൂയിസ് ഡിയാസ് നൽകിയ ലോങ്ങ് ത്രൂ ബോൾ ഞൊടിയിടയിൽ ഒരു ചെറിയ ടച്ചിലൂടെ ഡാനിയൽ മുനോസ് വലയിലാക്കി. ആദ്യപകുതിവരെ വലിയ ആക്രമങ്ങളൊന്നും തന്നെ നടത്താത്തിരുന്ന ഉസ്‌ബെക്കിസ്ഥാൻ രണ്ടാം പകുതിമുതലാണ് തങ്ങളുടെ ആക്രമണം പുറത്തെടുത്തുതുടങ്ങിയത്. അതിന്റെ ഫലമായി അറുപതാം മിനിറ്റിൽ അബ്ബോസ്ബെക്ക് ഫയ്സുലെവ് ഉസ്‌ബെക്കിന് വേണ്ടി ഗോൾ മടക്കി. പക്ഷെ സമനിലപിടിച്ച ഉസ്‌ബെക്കിന്റെ ആശ്വാസത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അറുപത്തിയഞ്ചാം മിനിറ്റിൽ ലൂയിസ് ഡിയാസ് കൊളമ്പിയയ്ക്ക് വേണ്ടി ഗോൾ മടക്കി.
ഒരു ഗോളിന് പുറകിലായിരുന്നെങ്കിലും കൊളംബിയൻ ഗോൾമുഖത്തേക് നിരന്തരം ആക്രണം നടത്തുന്ന ഉസ്‌ബെക്കിസ്ഥാനെയാണ് പിന്നീട് കണ്ടത്. 8 മിനിറ്റ് ഉണ്ടായിരുന്ന എക്സ്ട്രാ ടൈമിലും അവർ ഒരു സമനില ഗോളിന് വേണ്ടി ആക്രമണം തുടർന്നിരുന്നു. എന്നാൽ കാളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ജാമിന്റൺ കാമ്പസ്കൊളംബിയയുടെ ഗോൾ നില മൂന്നാക്കി ഉയർത്തി.



