ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന കലാശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ് കോപ്പ അമേരിക്കയിൽ. കണക്കുകൂട്ടലുകള്‍ യാഥാർഥ്യമായാല്‍ അത് ഫുട്ബോള്‍ ചരിത്രത്തിലെ ത്രില്ലർ പോരാട്ടങ്ങളിലൊന്നാകും. 

റിയോ: കോപ്പ അമേരിക്കയിൽ ആരാധകർ ഇത്തവണ കാത്തിരിക്കുന്നത് സ്വപ്ന ഫൈനലിന്. ബ്രസീലും അർജന്‍റീനയും ഫൈനലിൽ ഏറ്റുമുട്ടുന്ന തരത്തിലാണ് ക്വാർട്ടർ ഫൈനൽ മത്സരക്രമം. സ്വപ്നഫൈനലുണ്ടായാല്‍ ആരാധകർ തമ്മിലുള്ള നേർക്കുനേർ പോര് കൂടിയാകും കോപ്പയിലെ കലാശപ്പോര്. 

ലിയോണല്‍ മെസിയുടെ അർജന്‍റീനയും നെയ്മറുടെ ബ്രസീലും ഏറ്റുമുട്ടുന്നൊരു സ്വപ്നഫൈനലിനാണ് ആരാധകരുടെ കാത്തിരിപ്പ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന കലാശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ് കോപ്പ അമേരിക്കയിൽ. വെള്ളിയാഴ്ച തുടങ്ങുന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീലിന് ചിലെയും അർജന്‍റീനയ്ക്ക് ഇക്വഡോറുമാണ് എതിരാളികൾ. 

ചിലെയെ തോൽപിച്ചാൽ സെമിയിൽ ബ്രസീലിനെ കാത്തിരിക്കുന്നത് പെറു-പരാഗ്വേ ക്വാർട്ടറിലെ വിജയികൾ. ഇക്വഡോറിനെ മറികടന്നാൽ അ‍‍ർജന്‍റീനയ്ക്ക് സെമിയിൽ ഉറുഗ്വേ-കൊളംബിയ മത്സര വിജയികളാവും എതിരാളികൾ. നാല് കളിയിൽ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്‍റ് നേടിയാണ് ബ്രസീലും അർജന്‍റീനയും ക്വാർട്ടറിലേക്ക് മുന്നേറിയത്. ബ്രസീൽ പത്ത് ഗോൾ നേടിയപ്പോൾ അ‍ർജന്‍റീനയുടെ അക്കൗണ്ടിലുള്ളത് ഏഴ് ഗോൾ. അതേസമയം ഇരു ടീമും വഴങ്ങിയത് രണ്ടുഗോൾ മാത്രം. 

പകരംവീട്ടാന്‍ അർജന്‍റീന

കഴിഞ്ഞ കോപ്പയിൽ ബ്രസീൽ സെമിഫൈനലിൽ അർജന്‍റീനയെ തോൽപിച്ചിരുന്നു. അന്നത്തെ തോൽവിക്ക് ഇത്തവണ ഫൈനലിൽ പകരംവീട്ടി കിരീടം നേടുകയാണ് അർജന്‍റീനയുടെ ലക്ഷ്യം. വിഖ്യാതമായ മാറക്കാനയിൽ ഈ മാസം പതിനൊന്നിനാണ് കോപ്പ അമേരിക്ക ഫൈനൽ. 

മെസി എക്കാലത്തെയും മികച്ച ഫുട്ബോളർ; പ്രശംസയുമായി ഫെഡറർ

ഇന്ത്യന്‍ ഫുട്ബോളിലെ മിഡ്‍ഫീൽഡ് ജീനിയസ് എം പ്രസന്നൻ അന്തരിച്ചു

യൂറോ ക്വാർട്ടറിന് നാളെ തുടക്കം; സ്പെയ്ന്‍ സ്വിറ്റ്സർലൻഡിനെതിരെ, ബെൽജിയം-ഇറ്റലി സൂപ്പർപോരാട്ടം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona