മിലാന്‍: ഇറ്റാലിയൻ കപ്പ് സെമി ഫൈനലിന്‍റെ ആദ്യ പാദത്തിൽ ഇന്‍റർമിലാന് തോൽവി. മറുപടിയില്ലാത്ത ഒരു ഗോളിന് നാപോളിയാണ് ഇന്‍ററിനെ തോൽപ്പിച്ചത്. അമ്പത്തിയേഴാം മിനുട്ടിൽ ഫാബിയൻ റുയിസാണ് നാപോളിക്കായി ഗോൾ നേടിയത്. കൂടുതല്‍ ആക്രമിച്ച് കളിച്ചത് ഇന്‍ററായിരുന്നെങ്കിലും ഫലംകണ്ടില്ല. രണ്ടാംപാദ സെമി മാ‍ർച്ച് ആറിന് നാപ്പോളിയുടെ ഗ്രൗണ്ടിൽ നടക്കും. 

രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ യുവന്റസ് ഇന്ന് എ സി മിലാനെ നേരിടും. രാത്രി ഒന്നരയ്‌ക്ക് മിലാന്റെ ഗ്രൗണ്ടിലാണ് മത്സരം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്ലാറ്റൻ ഇബ്രാഹിമോവിച്ചും നേർക്കുനേർ പോരിനിറങ്ങുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത.