ഫ്ലോറിഡ: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. സമ്പൂർണ കളിക്കാരനാണ് റൊണാൾഡോ. ക്ലബിനായും രാജ്യത്തിനായും ഒരുപോലെ മികവ് പുറത്തെടുക്കുന്നു. നേതൃത്വപാടവത്തിലും കഠിനാദ്ധ്വാനത്തിലും ആത്മവിശ്വാസത്തിലും മെസിയെക്കാൾ മുന്നിലാണ് റൊണാൾഡോയുടെ സ്ഥാനമെന്നും വിരാട് കോലി പറഞ്ഞു.

റൊണാൾഡോയുടെയും മെസിയുടെയും കാലം കഴിഞ്ഞാൽ കിലിയൻ എംബാപ്പേ ആയിരിക്കും ലോകഫുട്ബോളിലെ സൂപ്പർ താരമെന്നും സുനിൽ ഛേത്രിക്ക് കീഴിൽ ഇന്ത്യ മികച്ച പ്രകടനാണ് നടത്തുന്നതെന്നും കോലി പറഞ്ഞു.