ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (Cristiano Ronaldo) വിജയഗോള്‍ നേടിയത്. ആദ്യപാതിയില്‍ ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരെ (Villareal) ത്രസിപ്പിക്കുന്ന വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (Cristiano Ronaldo) വിജയഗോള്‍ നേടിയത്. ആദ്യപാതിയില്‍ ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 

53-ാം മിനുറ്റില്‍ യുണൈറ്റഡിനെ ഞെട്ടിച്ച് പാകോ അല്‍കാസര്‍ ഗോള്‍ നേടി. അറുപതാം മിനുറ്റില്‍ അലക്‌സ് ടെല്ലസ് ഒപ്പമെത്തിച്ചു. എന്നാല്‍ ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യാനോ നേടിയ ഗോല്‍ യുനൈറ്റഡിന് ജയമൊരുക്കി. യുണൈറ്റഡ് ഗോളി ഡിഹിയയുടെ മികച്ച സേവുകളും ജയത്തില്‍ നിര്‍ണായകമായി.

അതേസമയം ബാഴ്‌സലോണ (Barcelona) നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി. പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. മൂന്നാം മിനുറ്റില്‍ തന്നെ മുന്നിലെത്തിയ ബന്‍ഫിക്ക, 69, 79 മിനുറ്റുകളില്‍ ലീഡ് ഉയര്‍ത്തി. ബെന്‍ഫിക്കയ്ക്ക് വേണ്ടിഡാര്‍വിന്‍ നുനസ് ഇരട്ടഗോള്‍ നേടി. റാഫാ സില്‍വ ഒരു ഗോള്‍ നേടി. ഗ്രൂപ്പിലെ ആദ്യ കളിയില്‍ ബയേണിനോടും ബാഴ്‌സ തോറ്റിരുന്നു. 1972ലെ യുവേഫ കപ്പിന് ശേഷം ആദ്യമായാണ് ബാഴ്‌സ യൂറോപ്യന്‍ പോരാട്ടത്തില്‍ ആദ്യ 2 മത്സരങ്ങളില്‍ തോല്‍ക്കുന്നത്.

അതേസമയം, ചെല്‍സിക്കെതിരെ (Chelsea) യുവന്റസ് (Juventus) ജയം നേടി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുവന്റസിന്റെ ജയം. ഫെഡറികോ കിയേസയാണ് യുവന്റസിന്റെ ഗോള്‍ നേടിയത്. അതേസമയം ബയേണ്‍ ബ്യൂനിച്ച് (Bayern Munich) ഉക്രെയിന്‍ ക്ലബ്ബ് ഡൈനാമോ കീവിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി തന്നെയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.

12 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആതിഥേയരെ മുന്നിലെത്തിച്ച ലെവന്‍ഡോവ്‌സ്‌കി 15 മിനിറ്റിന് ശേഷം ലീഡ് ഉയര്‍ത്തി. ബാഴ്‌സയ്ക്കായി അവസാന 100 മത്സരങ്ങളില്‍ ലെവന്‍ഡവ്‌സ്‌കിയുടെ 119ആം ഗോളാണിത്. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ നേടി. 68-ാം മിനിറ്റില്‍ സെര്‍ജി ഗ്നാബ്രി, 74-ാംം മിനിറ്റില്‍ ലിറോയ് സാനേ , 87ആം മിനിറ്റില്‍ എറിക് മാക്‌സിംചൗപോ മോട്ടിംഗ് എന്നിവരാണ് ഗോള്‍ നേടിയത്.