ട്രാന്‍സ്‌ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വലിയ ആകാംക്ഷയാണ് താരക്കൈമാറ്റ ലോകം

ടൂറിന്‍: ഇറ്റാലിയൻ ക്ലബ് യുവന്റസ് വിടാനൊരുങ്ങി പോര്‍ച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ടീം വിടുകയാണെന്ന് മുപ്പത്തിയാറുകാരനായ റൊണാൾഡോ സഹതാരങ്ങളെ അറിയിച്ചു. പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനാണ് റൊണാൾഡോയുടെ ശ്രമം. റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡസ് ഇന്ന് സിറ്റി മാനേജ്‌മെന്റുമായി ചർച്ച നടത്തും. 

കൊവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ കാരണം കഴിഞ്ഞ രണ്ട് സീസണിലും സാമ്പത്തിക നഷ്‌ടം നേരിട്ട യുവന്‍റസ് റൊണാള്‍ഡോയെ വെറുതെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. കുറഞ്ഞത് 25 ദശലക്ഷം യൂറോ ട്രാന്‍സ്‌ഫര്‍ ഫീസെങ്കിലും ലഭിക്കണമെന്ന് ടൂറിനിലെ ചര്‍ച്ചകളില്‍ സൂപ്പര്‍ താരത്തിന്‍റെ ഏജന്‍റിനോട് യുവന്‍റസ് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ താരം ഗബ്രിയേൽ ജെസ്യൂസിനെ സ്വന്തമാക്കാന്‍ താത്പര്യം ഉണ്ടെന്നും ഇറ്റാലിയന്‍ ക്ലബ് അറിയിച്ചു.

Scroll to load tweet…

എന്നാൽ ടോട്ടനം നായകന്‍ ഹാരി കെയ്‌നെ റാഞ്ചാനുള്ള ദൗത്യം പാളിയതോടെ ജെസ്യൂസിനെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. പിഎസ്ജി റൊണാള്‍ഡോയ്‌ക്കായി രംഗത്തെിയതിനാൽ സിറ്റിയുടെ നിലപാട് തന്നെയാകും നിര്‍ണായകം. 15 ദശലക്ഷം യൂറോ പ്രതിഫലത്തിൽ രണ്ട് വര്‍ഷത്തെ കരാര്‍ മുന്നോട്ടുവെക്കാന്‍ ഇംഗ്ലീഷ് ചാമ്പ്യന്മാര്‍ തയ്യാറാകുമെന്നാണ് സൂചന. റൊണാള്‍ഡോ 29 ഗോള്‍ നേടിയിട്ടും നാലാം സ്ഥാനക്കാരായാണ് യുവന്‍റസ് കഴിഞ്ഞ ഇറ്റാലിയന്‍ ലീഗ് സീസൺ അവസാനിപ്പിച്ചത്. 

റൊണാള്‍ഡോ യുവന്റസ് വിട്ട് സിറ്റിയിലേക്ക്, ധാരണയായതായി റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona