നിശ്ചിത സമയത്ത് ഇരുടീമും ഓരോഗോള്‍ വീതം നേടി. ഷൂട്ടൗട്ടില്‍ ഏഴിനെതിരെ എട്ട് ഗോളിനായിരുന്നു മിഡില്‍സ്ബറോയുടെ ജയം. ആന്തണി എലാംഗയുടെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നതോടെയാണ് യുണൈറ്റഡ് പുറത്തായത്.
ലണ്ടന്‍: എഫ് എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ മിഡില്‍സ്ബറോയാണ് യുണൈറ്റഡിനെ വീഴ്ത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ജയം. നിശ്ചിത സമയത്ത് ഇരുടീമും ഓരോഗോള്‍ വീതം നേടി. ഷൂട്ടൗട്ടില്‍ ഏഴിനെതിരെ എട്ട് ഗോളിനായിരുന്നു മിഡില്‍സ്ബറോയുടെ ജയം. ആന്തണി എലാംഗയുടെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നതോടെയാണ് യുണൈറ്റഡ് പുറത്തായത്. ആദ്യ പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) പെനാല്‍റ്റി പാഴാക്കിയതും യുണൈറ്റഡിന് തിരിച്ചടിയായി.
മത്സരത്തിന്റെ 25-ാം മിനിറ്റില്‍ ജേഡണ്‍ സാഞ്ചോയുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ മുന്നിലെത്തി. ആദ്യ പകുതി 1-0ത്തിന് അവസാനിക്കുകയും ചെയ്തു. എന്നാല്‍ 64-ാം മിനിറ്റില്‍ മിഡില്‍സ്ബറോ സമനില കണ്ടെത്തി. മാറ്റ് ക്രൂക്ക്‌സാണ് മിഡില്‍സ്ബറോയുടെ ഗോള്‍ നേടിയത്.
മാഞ്ചസ്റ്ററിനായിരുന്നു മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. എലാംഗയ്ക്ക് പിഴച്ചതോടെ മാഞ്ചസ്റ്റര്‍ പുറത്ത്. 20-ാം മിനിറ്റിലാണ് ക്രിസ്റ്റിയാനോ പെനാല്‍റ്റി പാഴാക്കിയത്. താരത്തിന്റെ കിക്ക് പുറത്തേക്ക് പോയി. വീഡിയോ കാണാം...
ടൂര്‍ണമെന്റില്‍ ഇന്ന് ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, എവര്‍ട്ടണ്‍, വോള്‍വ്‌സ്, ടോട്ടന്‍ഹാം എന്നീ ടീമുകള്‍ ഇന്നിറങ്ങും.
