ടൂറിന്‍: ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന ചര്‍ച്ച കൊഴുത്തുകൊണ്ടിരിക്കെ വീരവാദവുമായി യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. ബാഴ്‌സലോണ താരം ലിയോണല്‍ മെസിയെക്കാള്‍ മികച്ചതാരം ഞാന്‍ തന്നെയാണെന്ന് ക്രിസ്റ്റ്യാനോ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ ഇങ്ങനെ അഭിപ്രായപ്പെടുന്നത്. 

എന്നാല്‍ മെസിa കേമനാണെന്ന് ക്രിസ്റ്റ്യാനോ സമ്മതിക്കുന്നുണ്ട്. അദ്ദേഹം തുടര്‍ന്നു... ''മെസിയും ഞാനും മികച്ച താരങ്ങളെന്നതില്‍ സംശയമില്ല. എന്നാല്‍ വ്യത്യസ്ത ടീമുകള്‍ക്കായി ചാംപ്യന്‍സ് ലീഗ് കിരീടം നേടാന്‍ തനിക്ക് മാത്രമേ കഴിഞ്ഞുട്ടുള്ളൂ. ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി ആറ് സീസണുകളില്‍ ടോപ് സ്‌കോററായ താരം ഞാനാണ്.'' ക്രിസ്റ്റ്യാനോ പറഞ്ഞു. 

എന്നാല്‍ എന്നെയും മെസിയേയും പോലെ 10 വര്‍ഷം പരസ്പരം വെല്ലുവിളിച്ച് ഒരേ മികവോടെ കളിക്കാന്‍ കഴിഞ്ഞിട്ടുള്ള കളിക്കാര്‍ അപൂര്‍വ്വമാകുമെന്നും ക്രിസ്റ്റ്യാനോ അഭിപ്രായപ്പെട്ടു.