യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ പോർച്ചുഗലിന് വൻ ജയം. ലിത്വാനിയയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ തോൽപ്പിച്ചത്. പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ നാല് ഗോളുകൾ നേടി. രണ്ടാം പകുതിയിലായിരുന്നു ക്രിസ്റ്റ്യാനോയുടെ മൂന്ന് ഗോളുകൾ. 

മറ്റൊരു മത്സരത്തിൽ അൻഡോറയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫ്രാൻസ് തോൽപ്പിച്ചു. ഫ്രാൻസിനായി കോമെൻ, ലെൻഗ്‍ലെറ്റ്, ബെൻ യെഡ്ഡർ എന്നിവർ ഗോൾ നേടി.