ടൂറിന്‍: സീരി എയില്‍ ഉഡ്‌നീസെയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഗോള്‍ നേടി യുവന്റസ് പ്രതിരോധതാരം മത്യാസ് ഡി ലിറ്റ്. എന്നാല്‍ അവസാന നിമിഷം ഡി ലിറ്റിന്റെ പിഴവ് തന്നെയാണ് യുവന്റസിന്റെ തോല്‍വിക്കും കാരണമായത്. മത്സരത്തില്‍ യുവന്റസ് 2-1ന് പരാജയപ്പെട്ടിരുന്നു. 

42ാം മിനറ്റില്‍ ഡി ലിറ്റിന്റെ ഗോളിലൂടെയാണ് യുവന്റസ് മുന്നിലെത്തിയത്. നിലംപറ്റെയുള്ളയുള്ള തകര്‍പ്പന്‍ ഷോട്ട് ഗോള്‍വര കടന്നു. ഉഡ്‌നീസെ പ്രതിരോധതാരം ബോക്‌സില്‍ നിന്ന് ഹെഡ് ചെയ്ത് ഒഴിവാക്കിയ പന്ത് ബോക്‌സിന് പുറത്തുനിന്ന് ഡി ലിറ്റ് തൊടുത്തുവിടുകയായിരുന്നു. വീഡിയോ കാണാം...

എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് താരം വരുത്തിയ പിഴവാണ് ടീമിന്റെ തോല്‍വിക്ക് വഴിയൊരുക്കിയത്. സെകോ ഫൊഫാനയാണ് ഗോള്‍ നേടിയത്. മധ്യവരയില്‍ നിന്ന് പന്തുമായി മുന്നേറിയ ഫൊഫാന ഡി ലിറ്റിനെ നട്ട്മഗ് ചെയ്താണ് ഗോള്‍ നേടിയത്. വീഡോയാ കാണാം...