ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരാധകര്‍ വളരെ കുറവുള്ള ഒരു ടീമിയാരിക്കും ഡല്‍ഹി ഡൈനാമോസ്. ഇതുവരെ രണ്ട് തവണ സെമി ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഫൈനലിലേക്ക് മുന്നേറാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ മാറ്റത്തിനൊരുങ്ങുകയാണ് ഡല്‍ഹി ഫ്രാഞ്ചൈസി. ഹോംഗ്രൗണ്ടും ക്ലബ്ബിന്റെ പേരും മാറ്റാനൊരുങ്ങുകയാണ് ഡല്‍ഹി ഡൈനമാസ്. 

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് ഡല്‍ഹി ഡൈനാമോസിന്റെ പുതിയ ആസ്ഥാനം. കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഒഡീഷ എഫ് സി എന്ന പേരിലേക്ക് ടീമിനെ മാറ്റാനാണ് ടീമുടമകള്‍ ആലോചിക്കുന്നത്. 

പേരു മാറ്റുന്ന കാര്യം എഐഎഫ്എഫിനെ അവര്‍ അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കും.