ഇന്ത്യ-ബ്രസീല്‍ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്റെ ടിക്കറ്റ്‌ വില്‍പ്പനയില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് തിരിച്ചടി.മോഹന്‍ബഗാന്‌ അനുവദിച്ച 6000 ടിക്കറ്റുകളില്‍ 90 എണ്ണം മാത്രമാണ്‌ വിറ്റഴിക്കപ്പെട്ടത്‌. ഈസ്റ്റ്‌ബംഗാളിന്‌ ലഭിച്ച 4000 ടിക്കറ്റുകളില്‍ 400 ടിക്കറ്റുകള്‍ വിറ്റു പോയിട്ടുണ്ട്‌.

കൊല്‍ക്കത്ത: ഇന്ത്യ-ബ്രസീല്‍ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്റെ ടിക്കറ്റ്‌ വില്‍പ്പനയില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‌ (എ ഐ എഫ്‌ എഫ്‌) തിരിച്ചടി. ഒക്ടോബര്‍ മൂന്നിന്‌ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ്‌ വില്‍പ്പന മോഹന്‍ബഗാന്‍, ഈസ്‌റ്റ്‌ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ്‌, ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഐ എഫ്‌ എ) എന്നിവയിലൂടെ സൗജന്യ നിരക്കില്‍ നല്‍കുമെന്ന്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്‌ കല്യാണ്‍ ചൗബേ പ്രഖ്യാപിച്ചിരുന്നു. ഉള്‍ക്കാഴ്‌ചയില്ലാത്ത ഈ നീക്കം പിഴച്ചുവെന്നാണ്‌ ദ ടെലഗ്രാഫ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഐ എഫ്‌ എക്ക്‌ 2000 ടിക്കറ്റുകളാണ്‌ അനുവദിച്ചിരുന്നത്‌. എന്നാല്‍, തിങ്കളാഴ്‌ച വൈകീട്ട്‌ വരെയുള്ള കണക്കുകള്‍ പ്രകാരം അഫിലിയേറ്റഡ്‌ യൂനിറ്റുകളില്‍ നിന്ന്‌ ഐ എഫ്‌ എക്ക്‌ മുന്നില്‍ എത്തിയ ടിക്കറ്റ്‌ അപേക്ഷ 24 എണ്ണം മാത്രം. ഐ എഫ്‌ എക്ക്‌ 315 അഫിലിയേറ്റഡ്‌ യൂനിറ്റുകളാണുള്ളത്‌.

മോഹന്‍ബഗാന്‌ അനുവദിച്ച 6000 ടിക്കറ്റുകളില്‍ 90 എണ്ണം മാത്രമാണ്‌ വിറ്റഴിക്കപ്പെട്ടത്‌. ഈസ്റ്റ്‌ബംഗാളിന്‌ ലഭിച്ച 4000 ടിക്കറ്റുകളില്‍ 400 ടിക്കറ്റുകള്‍ വിറ്റു പോയിട്ടുണ്ട്‌. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ്‌ വഴിയുള്ള ടിക്കറ്റ്‌ വില്‍പന ശോകമാണ്‌. 3000 ടിക്കറ്റുകളില്‍ 12 ടിക്കറ്റുകള്‍ മാത്രമാണ്‌ തിങ്കള്‍ വൈകുന്നേരം വരെ വിറ്റഴിക്കപ്പെട്ടത്‌. ആറായിരം രൂപയുടെ ടിക്കറ്റിന്‌ പത്ത്‌ ശതമാനം കിഴിവ്‌ നല്‍കിയാല്‍ 5400 രൂപയ്‌ക്ക്‌ വാങ്ങിക്കാം. എന്നാല്‍, മത്സരത്തിന്റെ കരാര്‍ ഏറ്റെടുത്ത ഓണ്‍ലൈന്‍ ആപ്പില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭ്യമായതോടെ എ ഐ എഫ്‌ എഫിന്റെ ടിക്കറ്റ്‌ വില്‍പന മന്ദഗതിയിലായി. 3500 രൂപയ്‌ക്കാണ്‌ ഓണ്‍ലൈനില്‍ ടിക്കറ്റ്‌ വില്‌പന നടക്കുന്നത്‌. യുക്തിയുള്ളവര്‍ കുറഞ്ഞ വിലക്ക്‌ ടിക്കറ്റ്‌ വാങ്ങാനല്ലേ ശ്രമിക്കുകയെന്ന്‌ ഒരു ക്ലബ്ബ്‌ ഭാരവാഹി ചോദിച്ചു.

ബ്രസീല്‍, ഉറുഗ്വെ മത്സരങ്ങളുടെ പ്രധാന സ്‌പോണ്‍സര്‍മാരായ സ്‌റ്റൈല്‍ബസാര്‍ ഒരു പ്രമോകോഡ്‌ ഉപയോഗിച്ച്‌ ഒന്ന്‌ വാങ്ങിയാല്‍ ഒന്ന്‌ സൗജന്യം എന്ന ഓഫര്‍ അവരുടെ ഇന്‍സ്റ്റഗ്രാംപേജില്‍ പരസ്യം ചെയ്‌തിട്ടുണ്ട്‌. ഇത്‌ അവരുടെ ഉപഭോക്താക്കള്‍ക്ക്‌ മാത്രമായുള്ളതാണ്‌. ടിക്കറ്റുകള്‍ വിറ്റു പോകുന്നില്ലെന്നതിന്റെ തെളിവാണ്‌ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വന്ന പരസ്യമെന്ന്‌ ക്ലബ്ബ്‌ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ബ്രസീല്‍-ഇന്ത്യ മത്സരം കാണാന്‍ ആളുണ്ടാകില്ലെന്ന്‌ ഇതിനര്‍ഥമില്ല. അതേസമയം, ടിക്കറ്റെടുത്തവര്‍ എത്രയെന്നോ സൗജന്യമായി പ്രവേശിച്ചവരുടെ എണ്ണവും കൃത്യമായി മനസിലാക്കാന്‍ പ്രയാസമുണ്ട്‌.

ഈ മത്സരം കഴിഞ്ഞ്‌ മൂന്ന്‌ ദിവസത്തിന്‌ ശേഷം നടക്കുന്ന ഉറുഗ്വെ-ഇന്ത്യ മത്സരത്തിന്റെ സ്ഥിതി എന്തായിരിക്കും? ദുര്‍ഗപൂജയുടെ മാസമാണ്‌. ഫുട്‌ബോള്‍ ആരാധകര്‍ക്ക്‌ രണ്ട്‌ മത്സരം കാണുവാന്‍ കാശ്‌ ചെലവഴിക്കുമെന്നത്‌ വിശ്വസിക്കാന്‍ കഴിയില്ലെന്ന്‌ ഫുട്‌ബോള്‍ സംഘാടനം അടുത്തു നിന്ന്‌ നിരീക്ഷിക്കുന്ന ഒരാള്‍ പറഞ്ഞു.ബെംഗളുരുവില്‍ നടന്ന ഇന്ത്യ-പാനമ മത്സരം കാണാനും ആളില്ലായിരുന്നു. ശ്രീ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ലോകകപ്പ്‌ കളിച്ച ടീമും തമ്മിലുള്ള മത്സരം കാണാനെത്തിയത്‌ 9039 പേര്‍ മാത്രം,

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK