കൊല്‍ക്കത്ത: ഡ്യൂറന്‍റ് കപ്പ് ഫുട്ബോളിൽ കിരീടപ്രതീക്ഷയുമായി ഗോകുലം കേരള നാളെ ഇറങ്ങും. ഫൈനലില്‍ കൊൽക്കത്ത മോഹന്‍ ബഗാനാണ് എതിരാളികള്‍. കൊൽക്കത്തയിൽ വൈകീട്ട് 6.30നാണ് ഫൈനല്‍. 

സെമിയിൽ ഗോകുലം ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചപ്പോള്‍ റിയൽ കശ്‌മീരിനെയാണ് ബഗാന്‍ മറികടന്നത്. ഗോകുലം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഈസ്റ്റ് ബംഗാളിനെ കീഴ്‌പ്പെടുത്തിയത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബഗാന്‍ ഡ്യൂറന്‍റ് കപ്പിന്റെ ഫൈനലിലെത്തുന്നത്.

ഡ്യുറന്‍റ് കപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് കേരളത്തില്‍ നിന്നൊരു ടീം കിരീടം നേടിയിട്ടുള്ളത്. 1997ൽ എഫ് സി കൊച്ചിന്‍ കിരീടം നേടിയത് ഫൈനലില്‍ മോഹന്‍ ബഗാനെ തോൽപ്പിച്ചായിരുന്നു.