കൊല്‍ക്കത്ത: നൂറ്റി ഇരുപത്തിയൊമ്പതാമത് ഡ്യൂറൻഡ് കപ്പ് ഫുട്ബോളിന് ഇന്ന് കൊൽക്കത്തയിൽ തുടക്കമാവും. മോഹൻ ബഗാൻ വൈകിട്ട് ആറിന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ മുഹമ്മദൻ സ്‌പോർട്ടിംഗിനെ നേരിടും. അഞ്ച് ഐഎസ്എൽ ടീമുകളും ആറ് ഐ ലീഗ് ടീമുകളും ഉൾപ്പടെ 16 ടീമുകളാണ് ഇത്തവണ ഡ്യൂറൻഡ് കപ്പിൽ മത്സരിക്കുന്നത്.

ഗോകുലം കേരളയാണ് കേരളത്തിൽ നിന്നുള്ള ഏക ടീം. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തേയും ടൂർണമെന്‍റാണ് 1888ൽ തുടങ്ങിയ ഡ്യൂറൻഡ് കപ്പ്. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും 16 തവണ വീതം കിരീടം നേടിയിട്ടുണ്ട്.