ബ്രസല്‍സ്: യൂറോ കപ്പ് യോഗ്യതാ റൗണ്ടിനുള്ള ബെൽജിയം ടീമിൽ നിന്ന് സൂപ്പർതാരം എഡൻ ഹസാർഡിനെ ഒഴിവാക്കി. കാലിലെ പേശികൾക്കേറ്റ പരുക്ക് ഗുരുതരമാവാതിരിക്കാനാണ് ഹസാർഡിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. പരുക്കേറ്റ ഹസാർഡിന്റെ സഹോദരൻ തോർഗനെയും കോച്ച് റോബർട്ടോ മാർട്ടിനസ് ഒഴിവാക്കിയിട്ടുണ്ട്. 

ചെൽസിയിൽ നിന്ന് ഈ സീസണിൽ റയലിൽ എത്തിയ ഹസാർഡിന് ഇതുവരെ ക്ലബിനായി മികച്ച പ്രകടനം നടത്താനായിട്ടില്ല. തോർഗൻ ഹസാർഡ്‍ ജർമൻ ക്ലബായ ബൊറുസ്യ ഡോർട്ട്മുണ്ടിന്‍റെ താരമാണ്. വെള്ളിയാഴ്‌ച സാൻ മാരിനോയ്ക്കും തിങ്കളാഴ്ച സ്കോട്‍ലാൻഡിന് എതിരെയുമാണ് ബെൽജിയത്തിന്‍റെ യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾ. ഗ്രൂപ്പ് ഐയിൽ നാല് കളിയും ജയിച്ച് 12 പോയിന്‍റുമായി ഒന്നാംസ്ഥാനത്താണ് ബെൽജിയം.