മാഡ്രിഡ്: ലാ ലിഗയില്‍ അത്ര മികച്ച ഫോമിലല്ല നിലവിലെ ചാംപ്യന്മാരായ ബാഴ്‌സലോണയും പരമ്പരാഗത വൈരികളായ റയല്‍ മാഡ്രിഡും. റയല്‍ മൂന്നാമതും ബാഴ്‌സലോണ നാലാം സ്ഥാനത്തുമാണ്. ബാഴ്‌സലോണ ഇതുവരെ രണ്ട് തോല്‍വികള്‍ വഴങ്ങി. റയല്‍ രണ്ട് സമനിലയും. അതിനിടെ ഈ സീസണിലെ എല്‍- ക്ലാസികോയുടെ തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ലാ ലിഗ അധികൃതര്‍.

അടുത്തമാസം 26നാണ് ലോകം ഉറ്റുനോക്കുന്ന സീസണിലെ ആദ്യ ബാഴ്‌സലോണ- റയല്‍ മാഡ്രിഡ് മത്സരം നടക്കുക. ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ ക്യാംപ് നൗവിലാണ് മത്സരം. ഇരു ടീമുകള്‍ക്കും സ്വതസിദ്ധമായ ഫോമിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ എല്‍- ക്ലാസികോ മത്സരം നിര്‍ണായകമാവും. 

കഴിഞ്ഞ സീസണില്‍ ബാഴ്‌സയുടെ ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യ എല്‍- ക്ലാസികോയില്‍ റയല്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു. പിന്നാലെ ബെര്‍ണാബ്യൂവില്‍ നടന്ന രണ്ടാം മത്സരത്തിലും ബാഴ്‌സ ജയിക്കുകയായിരുന്നു.