ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി. ചെക്ക് റിപ്പബ്ലിക്ക്  ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ അട്ടിമറിക്കുകയായിരുന്നു. മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും വിജയം നേടി. അഞ്ചാം മിനിറ്റില്‍ ഹാരി കെയ്ന്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിച്ച ശേഷമാണ് ഇംഗ്ലണ്ടിന് തിരിച്ചടിയേറ്റത്. 9ാം മിനിറ്റില്‍ യാക്കൂബ് ബ്രാബേച്ചും 84ാം മിനിറ്റില്‍ അരങ്ങേറ്റക്കാരന്‍ ഒന്ദ്രാചെക്കുമാണ് ചെക് റിപ്പബ്ലിക്കിനായി ഗോള്‍ നേടിയത്.

പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ലക്‌സംബര്‍ഗിനെ തോല്‍പ്പിച്ചു. ബെര്‍ണാഡോ സില്‍വ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗോണ്‍സാലോ ഗ്വെഡെസ് എന്നിവരാണ് ഗോള്‍ നേടിയത്. റൊണാള്‍ഡോയുടെ കരിയറിലെ കരിയറിലെ 699ാം ഗോളായിരുന്നിത്. 

ലോകചാംപ്യന്മാരായ ഫ്രാന്‍സ് മറുപടിയില്ലാത്ത ഒരു ഗോളിന് ഐസ്ലന്‍ഡിനെ തോല്‍പ്പിച്ചു. പെനാല്‍റ്റിയില്‍ നിന്ന് ഒലിവര്‍ ജിറൂഡ് ആണ് ഗോള്‍ നേടിയത്.