ആഴ്സനൽ വൈകിട്ട് ആറിന് തുടങ്ങുന്ന കളിയിൽ ടോട്ടനത്തെ നേരിടും. മാഞ്ചസ്റ്റർ സിറ്റി രാത്രി എട്ടരയ്ക്ക് ബോൺമൗത്തിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടണെയും നേരിടും.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകൾ ഇന്നിറങ്ങുന്നു. ആഴ്സനൽ വൈകിട്ട് ആറിന് തുടങ്ങുന്ന കളിയിൽ ടോട്ടനത്തെ നേരിടും. ടോട്ടനത്തിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. അറുപത് പോയിന്‍റുള്ള ടോട്ടനം മൂന്നും 56 പോയിന്‍റുള്ള ആഴ്സണൽ നാലും സ്ഥാനത്താണ്. 

നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി രാത്രി എട്ടരയ്ക്ക് ബോൺമൗത്തിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടണെയും നേരിടും. 68 പോയിന്‍റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടും 55 പോയിന്‍റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചും സ്ഥാനത്താണ്.