ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെല്‍സി വിജയിച്ചത്. മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് വലയിലെത്തിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഫുൾഹാമിനെതിരെ ചെൽസിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെല്‍സി വിജയിച്ചത്. മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് വലയിലെത്തിയത്. 20-ാം മിനുറ്റില്‍ ഹിഗ്വെയ്‌നാണ് ചെല്‍സിയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 31-ാം മിനുറ്റില്‍ ജോര്‍ജീഞ്ഞോ ചെല്‍സിയുടെ രണ്ടാം ഗോള്‍ നേടി. 27-ാം മിനുറ്റില്‍ കാലും ചേമ്പേഴ്‌സിന്‍റെ വകയായിരുന്നു ഫുള്‍ഹാമിന്‍റെ ഏക മടക്ക ഗോള്‍. 

ജയിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ ചെല്‍സിയുടെ സ്ഥാനത്തിന് മാറ്റമില്ല. 28 കളികളില്‍ 56 പോയിന്‍റുമായി ആറാം സ്ഥാനത്താണവര്‍. 17 പോയിന്‍റ് മാത്രമുള്ള ഫുള്‍ഹാം 19-ാം സ്ഥാനത്താണ്.