സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സതാംപ്‌ടണിന്‍റെ ജയം. 26-ാം മിനുറ്റില്‍ ഹാരി കെയ്‌നിന്‍റെ ഗോളില്‍ മുന്നിലെത്തിയ ശേഷമായിരുന്നു ടോട്ടനത്തിന്‍റെ തോല്‍വി.
സതാംപ്‌ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ നടുക്കി സതാംപ്‌ടണിന് ജയം. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സതാംപ്‌ടണിന്‍റെ ജയം. 26-ാം മിനുറ്റില്‍ ഹാരി കെയ്‌നിന്‍റെ ഗോളില്‍ മുന്നിലെത്തിയ ശേഷമായിരുന്നു ടോട്ടനം തോല്‍വി വഴങ്ങിയത്. സതാംപ്‌ടണിനായി വലേറിയും(77) ജെയിംസ് വാഡും(81) ഗോളുകള്‍ നേടി.
Scroll to load tweet…
തോറ്റെങ്കിലും 61 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ടോട്ടനം. സതാംപ്‌ടണാവട്ടെ 30 പോയിന്‍റുമായി 16-ാം സ്ഥാനത്താണ്.
Scroll to load tweet…
