കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂള്‍ സ്ഥാനക്കയറ്റം കിട്ടിയെത്തിയ നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചു.
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2019-20 സീസണിന് ലിവര്‍പൂളിന്‍റെ തകര്‍പ്പന്‍ ജയത്തോടെ തുടക്കം. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂള്‍ സ്ഥാനക്കയറ്റം കിട്ടിയെത്തിയ നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചു. സൂപ്പര്‍ ഗോളി അലിസണ്‍ ബെക്കറിന്‍റെ പരുക്കിനിടയിലാണ് ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയം നേടിയത്.
ആദ്യ പകുതിയിലാണ് ലിവര്‍പൂള്‍ നാല് ഗോളും അക്കൗണ്ടിലാക്കിയത്. ഏഴാം മിനുറ്റില്‍ നോര്‍വിച്ച് താരം ഗ്രാന്‍റ് ഹാന്‍ലിയുടെ സെല്‍ഫ് ഗോള്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. മുഹമ്മദ് സലാ(19), വിര്‍ജില്‍ വാന്‍ ഡിക്ക്(28), ഡിവോക് ഒറിഗി(42) എന്നിവരാണ് ലിവര്‍പൂളിന്‍റെ ഗോളടി വീരന്‍മാര്‍. നോര്‍വിച്ചിനായി ടീമു പുക്കു 64-ാം മിനുറ്റില്‍ ഏക ഗോള്‍ മടക്കി.
