ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സീസണിന് ഇന്ന് കിക്കോഫ്. ആദ്യ ദിവസം ഒരു മത്സരം മാത്രമാണ് ഉള്ളത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂള്‍ സ്ഥാനക്കയറ്റം കിട്ടിയെത്തിയ നോര്‍വിച്ച് സിറ്റിയുമായി ഏറ്റുമുട്ടും. ലിവര്‍പൂള്‍ മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.

1994ന് ശേഷം ലിവര്‍പൂളിനെ തോൽപ്പിക്കാന്‍ നോര്‍വിച്ചിന് കഴിഞ്ഞിട്ടില്ല. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്സ് അപ്പായ ടോട്ടനത്തിനും നാളെ മത്സരങ്ങളുണ്ട്.