ചെല്‍സി: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് ജയിച്ചത്. നാൽപ്പത്തിയഞ്ചാം മിനിറ്റിൽ മാർഷ്യലും അറുപത്തിയാറാം മിനിറ്റിൽ മാഗ്വയറുമാണ് ഗോളുകൾ നേടിയത്. ചെൽസിക്കായി പകരക്കാരനായി ഇറങ്ങിയ കുർട് സോമ ഗോൾ നേടിയെങ്കിലും റഫറി നിഷേധിച്ചു. 

ലീഗിൽ നാലാം സ്ഥാനത്തുള്ള ചെൽസിയുമായുള്ള അകലം ജയത്തോടെ യുണൈറ്റഡ് മൂന്ന് പോയിന്റായി ചുരുക്കി. 76 പോയിന്‍റുമായി ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. 51 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമത് നില്‍ക്കുമ്പോള്‍ 50 പോയിന്‍റുള്ള ലെസ്റ്ററാണ് മൂന്നാമത്.