ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനിലക്കുരുക്ക്. പോൾ പോഗ്‌ബ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് തുല്യത പാലിച്ചു. മാർഷ്യൽ യുണൈറ്റഡിനും നെവസ് വോൾവ്സിനും വേണ്ടി വലകുലുക്കി.

കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചും ആക്രമിച്ച് കളിക്കുകയും ചെയ്തശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്‍റുള്ള യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തും രണ്ട് പോയിന്‍റുള്ള വോള്‍‌വ്‌സ് 13-ാം സ്ഥാനത്തുമാണ്.