അഞ്ചാം മിനുട്ടിൽ ലൂയിസ് ഡയസാണ് ലിവർപൂളിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 22-ാം മിനുട്ടിൽ സുപ്പർ താരം മുഹമ്മദ് സലാ ലിവർപൂളിന്‍റെ ലീഡുയർത്തി.

ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) മാഞ്ചസ്റ്റർ യുണൈറ്റഡിനെ (Man United) എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ച് ലിവർപൂർ (Liverpool FC) ഒന്നാമത്. പ്രീമിയർ ലീഗ് (EPL) ചരിത്രത്തിൽ ഇതാദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് 4 ഗോളിന്‍റെ വ്യത്യാസത്തിൽ ആൻഫീൽഡിൽ (Anfield) തോൽക്കുന്നത്. 

Scroll to load tweet…

അഞ്ചാം മിനുട്ടിൽ ലൂയിസ് ഡയസാണ് ലിവർപൂളിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 22-ാം മിനുട്ടിൽ സൂപ്പർ താരം മുഹമ്മദ് സലാ ലിവർപൂളിന്‍റെ ലീഡുയർത്തി. 68-ാം മിനുട്ടിൽ സാദിയോ മനേയും ഗോൾ നേടി. കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ സലായുടെ രണ്ടാം ഗോളും വീണതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർന്നു. വിജയത്തോടെ 32 മത്സരങ്ങളിൽ നിന്ന് 76 പോയിന്‍റുമായി ലിവർപൂൾ ലീഗിൽ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച സിറ്റി 74 പോയിന്‍റുമായി രണ്ടാമതാണ്. 54 പോയിന്‍റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ്. 

സന്തോഷ് ട്രോഫി: ഒഡീഷൻ കരുത്തിൽ മണിപ്പൂർ വീണു