വിമര്‍ശകരുടെ വരെ കയ്യടി വാങ്ങുന്നതായിരുന്നു ടോട്ടനത്തിനെതിരെ ക്രിസ്റ്റ്യാനോയുടെ പ്രകടനം
ഓള്‍ഡ് ട്രഫോര്‍ഡ്: ക്ലബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ (Man United) പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo). ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബിക്കന്‍റെ 805 ഗോളുകളുടെ റെക്കോഡാണ് റോണോയ്‌ക്ക് മുന്നില്‍ വഴിമാറിയത്. ടോട്ടനത്തിനെതിരെ (Tottenham) ഹാട്രിക് നേടിയ റൊണാൾഡോയ്ക്ക് (CR7) റെക്കോര്‍ഡ് നേട്ടം ഇരട്ടിമധുരമായി.
വിമര്‍ശകരുടെ വരെ കയ്യടി വാങ്ങുന്നതായിരുന്നു ടോട്ടനത്തിനെതിരെ ക്രിസ്റ്റ്യാനോയുടെ പ്രകടനം. പന്ത്രണ്ടാം മിനുറ്റില്‍ 27 വാര അകലെ നിന്ന് 37കാരൻ തൊടുത്ത വിസ്‌മയ ഗോൾ പറന്നിറങ്ങിയത് ചരിത്രനേട്ടത്തിനൊപ്പം. പ്രതാപകാലത്തെ ക്രിസ്റ്റ്യാനോയ്‌ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്ന ഗോള്‍. 38-ാം മിനിറ്റിലെത്തി റെക്കോര്‍ഡ് ബുക്കിൽ ഇടംപിടിച്ച ക്ലോസ് റേഞ്ച്. 81-ാം മിനുറ്റില്‍ ഹെഡർ വഴിയായിരുന്നു മാഞ്ചസ്റ്ററിനായി 14 വർഷത്തിന് ശേഷമുള്ള റോണോയുടെ ഹാട്രിക്. കരിയറിലെ 67-ാം ട്രിപ്പിൾ കൂടിയാണിത്.
റൊണാള്‍ഡോ അരങ്ങുവാണ രാത്രിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ടോട്ടനത്തെ തോൽപ്പിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഴ്‌സനലിനെ മറികടന്ന് പോയിന്‍റ് പട്ടികയിൽ നാലാമതെത്തി. ചരിത്രം വഴിമാറിയ മത്സരത്തിന്‍റെ ആവേശം മറ്റന്നാൾ അത്‍ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ യുണൈറ്റഡിന്‍റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുമെന്നുറപ്പ്.
ISL 2021-22: കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലിലെത്തിയാല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത
