ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂ‌ൾ കിരീടത്തിനരികെ. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ലിവര്‍പൂള്‍ തകര്‍ത്തു. ട്രെന്‍റ് അലക്സാണ്ടര്‍ ആര്‍നോള്‍ഡ്, മുഹമ്മദ് സലാ, ഫാബീഞ്ഞോ, സാഡിയോ മാനേ എന്നിവര്‍ ഗോള്‍ നേടി. ഇതോടെ സീസണിൽ ലിവര്‍പൂളിന്‍റെ ഗോള്‍നേട്ടം 102 ആയി.  

 

ഇന്ന് ചെൽസിക്കെതിരെ മാഞ്ചസ്റ്റ‍ർ സിറ്റി ജയിച്ചില്ലെങ്കിൽ ലിവര്‍പൂള്‍ കിരീടം ഉറപ്പിക്കും.  

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ജയം സ്വന്തമാക്കി. യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ഷെഫീൽഡ് യുണൈറ്റഡിനെ തോൽപിച്ചു. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ആന്തണി മാർഷ്യാലിന്റെ ഹാട്രിക്കാണ് വിജയവഴിയിലെത്തിച്ചത്. 7, 44, 74 മിനിറ്റുകളിലായിരുന്നു മാർഷ്യാലിന്റെ ഹാട്രിക് ഗോളുകൾ. ഏഴ് വർഷത്തിനിടെ ആദ്യമായാണ് ഒരു യുണൈറ്റഡ് താരം പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്നത്. 49 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.