ബേൺലി: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റ‌ർ സിറ്റിക്ക് തകർപ്പൻ ജയം. ബേൺലിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു. ഗബ്രിയേൽ ജെസൂസ് ഇരട്ടഗോൾ നേടി. റോഡ്രി ഫെർണാണ്ടസ്, റിയാദ് മെഹ്രി എന്നിവരാണ് മറ്റ് സ്‌കോറ‍ർമാർ.

പട്ടികയിൽ മുന്നിലുള്ള ലിവർപൂളുമായുള്ള പോയിന്‍റ്  വ്യത്യാസം ജയത്തോടെ എട്ടാക്കി കുറച്ചു മാഞ്ചസ്റ്റര്‍ സിറ്റി. ശനിയാഴ്‌ച നടക്കുന്ന മാഞ്ചസ്റ്റർ ഡർബിക്ക് മുന്‍പായുള്ള ജയം സിറ്റിക്ക് ആത്മവിശ്വാസം നൽകും. 

ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ടോട്ടനം വമ്പന്‍ പോരാട്ടം നടക്കും. യുണൈറ്റഡ് പുറത്താക്കുമെന്ന പേടിയില്ലെന്ന് കോച്ച് സോള്‍ഷെയര്‍ വ്യക്തമാക്കി. വമ്പന്‍മാരായ ലിവര്‍പൂള്‍ എവര്‍ട്ടനെയും ചെൽസി ആസ്റ്റണ്‍ വില്ലയെയും ഇന്ന് നേരിടും. 40 പോയിന്‍റുമായി തലപ്പത്താണ് ലിവര്‍പൂള്‍.