കെവിന്‍ ഡിബ്രൂയിനും റിയാദ് മെഹറസും രണ്ടുഗോള്‍വീതം നേടി. ജേഡന്‍ സാഞ്ചോയാണ് യുണൈറ്റഡിന്റെ സ്‌കോറര്‍. 69 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 47 പോയിന്റുള്ള യുണൈറ്റഡ് നാലാം സ്ഥാനത്തായി.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ (EPL 2021-22) മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ സിറ്റിക്ക് (Manchester City) ജയം. ഒന്നിനെതിരെ നാല് ഗോളിന് യുണൈറ്റഡിനെ തോല്‍പിച്ചു. കെവിന്‍ ഡിബ്രൂയിനും റിയാദ് മെഹറസും രണ്ടുഗോള്‍വീതം നേടി. ജേഡന്‍ സാഞ്ചോയാണ് യുണൈറ്റഡിന്റെ സ്‌കോറര്‍. 69 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 47 പോയിന്റുള്ള യുണൈറ്റഡ് നാലാം സ്ഥാനത്തായി. 

ആഴ്‌സണലിന് തുടര്‍ച്ചയായ നാലാം ജയം. ആഴ്‌സണല്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് വാറ്റ്‌ഫോര്‍ഡിനെ തോല്‍പിച്ചു. മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ്, ബുകായോ സാക, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍. 48 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ആഴ്‌സണല്‍. 

ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് ജയം

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഒന്നിനെതിരെ രണ്ട് ഗോളിന് എല്‍ചെയെ തോല്‍പിച്ചു. ഫെറാന്‍ ടോറസിന്റെയും മെംഫിസ് ഡീപേയുടെയും ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം. 48 പോയിന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

യുവന്റസിന് ജയം

സീരി എയില്‍ യുവന്റസ് ലീഗില്‍ തരം താഴ്ത്തല്‍ ഒഴിവാക്കാന്‍ പൊരുതുന്ന സ്‌പെസിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. മത്സരത്തിന്റെ ഇരുപതാം മിനിറ്റില്‍ മാനുവല്‍ ലോകറ്റല്ലി ഒരുക്കി നല്‍കിയ അവസരത്തില്‍ നിന്ന് അല്‍വാരോ മൊറാറ്റയാണ് യുവന്റസിന്റെ നിര്‍ണായക ഗോള്‍ നേടിയത്.

ജയത്തോടെ തങ്ങളുടെ ചാംപ്യന്‍സ് ലീഗ് യോഗ്യതയിലേക്ക് അവര്‍ കൂടുതല്‍ അടുത്തു. നിലവില്‍ നാലാമതാണ് യുവന്റസ്.