Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം കൂടുന്നു; യൂറോ കപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ ഡെൽറ്റ വകഭേദം പടരുമെന്നും പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു
 

Euro 2020 WHO raises fears of new virus spread
Author
Geneva, First Published Jul 2, 2021, 10:11 AM IST

ജനീവ: യൂറോ കപ്പ് നടത്തിപ്പിനെതിരെ ലോകാരോഗ്യ സംഘടന. കാണികളുടെ എണ്ണം കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നുവെന്നാണ് വിമർശനം. യൂറോപ്പിലെ വിവിധ നഗരങ്ങളിലായി നടക്കുന്ന മത്സരങ്ങൾ കാണാനെത്തിയ നൂറ് കണക്കിനാളുകൾ രോഗബാധിതരായെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ.

നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ ഡെൽറ്റ വകഭേദം പടരുമെന്നും പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. കാണികളെ ഗ്രൗണ്ടിൽ പ്രവേശിക്കുന്നതിന് പുറമേ പബ്ലിക് പാർട്ടികൾ നടത്തുന്നതടക്കം ഇളവുകൾ നൽകുന്നതിൽ വലിയ വിമർശനമാണ് ഉയരുന്നത്.

അതേസമയം യൂറോ കപ്പ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ക്വാർട്ടർ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. മുൻ ചാമ്പ്യൻമാരായ ഇറ്റലി സെമി ഫൈനൽ ലക്ഷ്യമിട്ട് ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. ഇന്നത്തെ ആദ്യ മത്സരത്തില്‍ രാത്രി 9.30ന് സ്പെയ്ൻ സ്വിറ്റ്സർലൻഡുമായി ഏറ്റുമുട്ടും.  

മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന നിലപാടിലാണ് യുവേഫ. വാർത്താ ഏജന്‍സിയായ എഎഫ്‍പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പല വേദികളിലും കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ തിങ്ങിനിറഞ്ഞ അറുപതിനായിരം ആരാധകർക്ക് മുന്നിലാണ് മത്സരങ്ങള്‍ നടന്നത്. 

കൂടുതല്‍ യൂറോ വാർത്തകള്‍...

യൂറോ: അസൂറിക്കുതിപ്പിന് തടയിടുമോ ബെല്‍ജിയം; രണ്ടാം ക്വാർട്ടറില്‍ വമ്പന്‍ പോരാട്ടം

സ്പെയ്ന്‍ സ്വിറ്റ്സർലൻഡിനെതിരെ; യൂറോയിലെ ആദ്യ ക്വാർട്ടർ ഇന്ന് തീപാറും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios