യൂറോ കപ്പ് യോഗ്യത മത്സരത്തിൽ സ്‌പെയിന് തകർപ്പൻ ജയം. ഫെറോ ഐലൻഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. റോഡ്രിഗോ അൽകാസർ എന്നിവർ ഇരട്ട ഗോൾ നേടി. പതിനെട്ട് പോയിന്‍റുമായി ഗ്രൂപ്പ് എഫിൽ ഒന്നാമതാണ് സ്‌പെയിൻ. രണ്ടാം സ്ഥാനത്തുള്ള സ്വീഡന് 11 പോയിന്‍റാണ്. ജയത്തോടെ യൂറോ കപ്പ് യോഗ്യത സ്‌പെയിൻ ഏറെക്കുറെ ഉറപ്പിച്ചു.

മറ്റൊരു മത്സരത്തിൽ ഫിൻലാൻഡിനെ ഇറ്റലി പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ സിറോ ഇമ്മോബിലിനി ആണ് ഇറ്റലിയെ മുന്നിലെത്തിച്ചത്. എന്നാൽ എഴുപത്തി രണ്ടാം മിനുറ്റിൽ തീം പുക്കിയിലൂടെ ഫിൻലൻഡ് സമനില പിടിച്ചു. 79-ാം മിനുറ്റിൽ കിട്ടിയ പെനാല്‍റ്റി ജോർഗിൻഹോ ഗോളാക്കി മാറ്റിയതാണ് വിജയത്തിൽ നിർണായകമായത്.