മ്യൂനിച്ച്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം ലിറോയ് സാനെയെ സ്വന്തമാക്കാന്‍ ബയേണ്‍ മ്യൂനിച്ച് ഒരിക്കല്‍കൂടി ശ്രമിക്കും. സീസണ്‍ തുടക്കത്തില്‍തന്നെ സാനെയെ ടീമിലെത്തിക്കാന്‍ ബയേണ്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ താരത്തിന് പരിക്കേറ്റതോടെ താല്‍കാലികമായി ബയേണ്‍ പിന്മാറി. 

ഇപ്പോള്‍ താരത്തിനായി ഒരിക്കല്‍കൂടി ശ്രമിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ക്ലബ് പ്രസിഡന്റ്. ജനുവരിയില്‍ താരം പരിക്കില്‍ നിന്ന് പൂര്‍ണ മോചിതനാകുമെന്നാണ് കരുതുന്നത്. ഈ സാധ്യത മുന്നില്‍കണ്ടാണ് ബയേണിന്റെ നീക്കം. പരിക്ക് മാറി തിരിച്ചെത്തിയാലും സിറ്റിയുടെ ആദ്യ ഇലവനില്‍ സാനെയ്ക്ക് സ്ഥാനം ഉറപ്പില്ല.