Asianet News MalayalamAsianet News Malayalam

ആഴ്‌സനലിനെ എവര്‍ട്ടണ്‍ അട്ടിമറിച്ചു! ആശ്വാസം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ഗണ്ണേഴ്‌സിന്റെ തോല്‍വിയോടെ ചിരിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ സിറ്റിയുമായുള്ള ആഴ്‌സനലിന്റെ ദൂരം അഞ്ചായി കുറഞ്ഞു.

Everton stunns Arsenal in english premier league fulltime report
Author
First Published Feb 4, 2023, 8:24 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്‌സനലിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. 19-ാം സ്ഥാനത്തുള്ള എവര്‍ട്ടണ്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സനലിലെ അട്ടിമറിച്ചത്. ജെയിംസ് തര്‍കോവ്‌സ്‌കി നേടിയ ഏക ഗോളിനായിരുന്നു ആഴ്‌സനലിന്റെ തോല്‍വി. ലീഗില്‍ മൈക്കല്‍ അര്‍ട്ടേറ്റയുടെയും സംഘത്തിന്റേയും രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. ജയത്തോടെ എവര്‍ട്ടണ്‍ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് പുറത്തുചാടി. ഇപ്പോള്‍ 17-ാം സ്ഥാനത്താണ് എവര്‍ട്ടണ്‍. 21 മത്സരങ്ങളില്‍ 18 പോയിന്റാണ് അവര്‍ക്ക്. 

ഗണ്ണേഴ്‌സിന്റെ തോല്‍വിയോടെ ചിരിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ സിറ്റിയുമായുള്ള ആഴ്‌സനലിന്റെ ദൂരം അഞ്ചായി കുറഞ്ഞു. 20 മത്സരങ്ങളില്‍ 50 പോയിന്റാണ് ആഴ്‌സലിന്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 45 പോയിന്റുണ്ട്. ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 60-ാം മിനിറ്റിലായിരുന്നു എവര്‍ട്ടണ്‍ ലീഡെടുത്തത്. ഡ്വിറ്റ് മക്‌നീലിന്റെ കോര്‍ണറില്‍ തലവച്ച് തര്‍കോവ്‌സ്‌കി ലീഡ് സമ്മാനിച്ചു. വീഡിയോ കാണാം...

മറ്റു പ്രധാന ടീമുകള്‍ക്കും ഇന്ന് പ്രീമിയര്‍ ലീഗില്‍ മത്സരമുണ്ട്. പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രാത്രി എട്ടരയ്ക്ക് ക്രിസ്റ്റല്‍ പാലസുമായി ഏറ്റുമുട്ടും. ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം. പ്രീമിയര്‍ ലീഗിലെ അവസാന കളിയില്‍ യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളിന് ആഴ്‌സണലിനോട് തോറ്റിരുന്നു. 20 കളിയില്‍ 39 പോയിന്റുമായി നാലാം സഥാനത്താണിപ്പോള്‍ യുണൈറ്റഡ്. അവസാന നാല് കളിയിലും ജയിക്കാത്ത ക്രിസ്റ്റല്‍ പാലസ് പന്ത്രണ്ടാം സ്ഥാനത്തും. പരിക്കേറ്റ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, സ്റ്റീവ് മക്ടോമിനെ, ഡോണി വാന്‍ഡെ ബീക് എന്നിവരില്ലാതെയാവും യുണൈറ്റഡ് ഇറങ്ങുക. മാര്‍ക്കസ് റാഫ്‌ഷോര്‍ഡ്, കാസിമിറോ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരുടെ ഫോമിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. 

പഴയ മികവിലേക്കെത്താന്‍ പ്രയാസപ്പെടുന്ന ലിവര്‍പൂളിന് ഇരുപതാം റൗണ്ടില്‍ വൂള്‍വ്‌സാണ് എതിരാളികള്‍. വൂള്‍വ്‌സിന്റെ മൈതാനത്ത് രാത്രി എട്ടരയ്ക്കാണ് കളി തുടങ്ങുക. അവസാന മൂന്ന് കളിയിലും ജയിക്കാനാവാതെ പ്രയാസപ്പെടുന്ന ലിവര്‍പൂളിന് മുന്‍നിരതാരങ്ങളുടെ മങ്ങിയഫോമാണ് തിരിച്ചടിയാവുന്നത്. 29 പോയിന്റുള്ള ലിവര്‍പൂള്‍ 34 ഗോള്‍ നേടിയപ്പോള്‍ 25 ഗോള്‍ തിരിച്ചുവാങ്ങി. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ബ്രൈറ്റണ്‍, ബോണ്‍മൗത്തിനെയും, ആസ്റ്റന്‍വില്ല, ലെസ്റ്റര്‍ സിറ്റിയെയും ന്യൂകാസില്‍ വെസ്റ്റ് ഹാമിനെയും നേരിടും. ലീഗിലെ മൂന്നാം സ്ഥാനക്കാരായ ന്യൂകാസില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള അകലം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലൂടെയാണ് ഹോംഗ്രൗണ്ടില്‍ ഇറങ്ങുന്നത്.

ഐഎസ്എല്‍: മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്‌സി

Follow Us:
Download App:
  • android
  • ios