ലീഗ് കപ്പ് കിരീടനേട്ടത്തിന് ശേഷം സിറ്റിയുടെ ആദ്യ മത്സരമായിരുന്നു ഹിൽസ്‌ബോര്‍ഗിലേത്

ഹിൽസ്‌ബോര്‍ഗ്: എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഷെഫ് വെനസ്ഡേയെ എതിരിലാത്ത ഒരു ഗോളിനാണ് സിറ്റി തകർത്തത്. സൂപ്പർ താരം സെർജിയോ അഗ്യൂറോയാണ് സിറ്റിക്കായി ഗോൾ നേടിയത്. ലീഗ് കപ്പ് കിരീടനേട്ടത്തിന് ശേഷം സിറ്റിയുടെ ആദ്യ മത്സരമായിരുന്നു ഹിൽസ്‌ബോര്‍ഗിലേത്. മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ചാമ്പ്യന്മാർ.

Scroll to load tweet…

അതേസമയം നോർവിച്ചിനോട് തോറ്റ് ടോട്ടനം പുറത്തായി. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നോർവിച്ചിന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 

Scroll to load tweet…

എഫ് എ കപ്പ് മത്സരത്തിന് ശേഷം ആരാധകനുമായി ഏറ്റുമുട്ടി ടോട്ടനം താരം എറിക് ഡയര്‍ വിവാദത്തിലായി. സഹോദരനെ പറ്റിയുള്ള മോശം പരാമര്‍ശമാണ് ഡയറിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.