ലണ്ടന്‍: എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിൽ കടന്നു. വെയ്ൻ റൂണിയുടെ ഡെർബി കൗണ്ടിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് തകർത്തത്. ഇഗാലോ യുണൈറ്റഡിനായി ഇരട്ടഗോൾ നേടി. 41,70 മിനുട്ടുകളിലായിരുന്നു ഇഗാലോയുടെ ഗോളുകൾ. 33 ആം മിനുട്ടിൽ ലൂക്ക് ഷോയാണ് യുണൈറ്റഡിന്‍റെ ആദ്യ ഗോൾ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 13 വർഷം കളിച്ച വെയ്ൻ റൂണി ഡെർബി കൗണ്ടിക്ക് വേണ്ടി കളത്തിലിറങ്ങിയെങ്കിലും ഗോൾ നേടാനായില്ല. ക്വാർട്ടറിൽ യുണൈറ്റഡ് നോർവിച്ച് സിറ്റിയെ നേരിടും. അഴ്സനലിന് ഷെഫീൽഡ് യുണൈറ്റഡും ചെൽസിക്ക് ലെസ്റ്ററുമാണ് ക്വാർട്ടറിൽ എതിരാളികൾ. മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിൽ യുണൈറ്റഡിനെയാകും നേരിടുക. ഈ മാസം 21നാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.