Asianet News MalayalamAsianet News Malayalam

ഫിഫ റാങ്കിംഗ്: ഖത്തറിനെതിരെ വിരോചിത സമനില പിടിച്ചിട്ടും ഇന്ത്യക്ക് തിരിച്ചടി

റാങ്കിംഗില്‍ ബെല്‍ജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഫ്രാന്‍സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് ആദ്യ പത്തിലെ പ്രധാന മാറ്റം

FIFA Rankings India drop a place to 104th in the world
Author
Zürich, First Published Sep 19, 2019, 7:29 PM IST

സൂറിച്ച്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ സമനിലയില്‍ തളച്ചിട്ടും പുതിയ ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. ഒരു സ്ഥാനം താഴോട്ടിറങ്ങിയ ഇന്ത്യ പുതിയ റാങ്കിംഗില്‍ 104-ാം സ്ഥാനത്താണ്. ഇന്ത്യയോട് സമനില വഴങ്ങിയെങ്കിലും ഖത്തര്‍ 62-ാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യയെ കീഴടക്കിയ ഒമാന്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 84-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

റാങ്കിംഗില്‍ ബെല്‍ജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഫ്രാന്‍സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് ആദ്യ പത്തിലെ പ്രധാന മാറ്റം. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സ്പെയിന്‍ ഏഴാം സ്ഥാനത്തെത്തി.

ഇംഗ്ലണ്ട്(4), പോര്‍ച്ചുഗല്‍(5), യുറുഗ്വേ(6),സ്പെയിന്‍(7), ക്രൊയേഷ്യ(8), കൊളംബിയ(9) അര്‍ജന്റീന(10) എന്നിവരാണ് ആദ്യ പത്ത് റാങ്കിലുള്ളവര്‍.  മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പതിനാറാം സ്ഥാനത്തും ഇറ്റലി പതിഞ്ചാം സ്ഥാനത്തുമാണ്. 23-ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മുന്നിലുള്ള ടീം. ജപ്പാന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 31-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ കൊറിയ 37 ാം സ്ഥാനം നിലനിര്‍ത്തി.

Follow Us:
Download App:
  • android
  • ios