Asianet News MalayalamAsianet News Malayalam

ഐ ലീഗ് ടീമുകളുടെ പരാതിയില്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ വീണ്ടും ഫിഫയുടെ ഇടപെടല്‍

ഇന്ത്യന്‍ ഫുട്‌ബോളിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ലീഗ് ക്ലബുകള്‍ അയച്ച കത്തില്‍ ഫിഫയുടെ മറുപടി. ഐ ലീഗും ഇന്ത്യന്‍ സൂപ്പര്‍ ലീഗും ലയിപ്പിക്കാനാണ് ഫിഫ നല്‍കിയിരിക്കുന്ന മറുപടിയില്‍ പറയുന്നത്.

FIFA replay to AIFF for I league and ISL merge
Author
Mumbai, First Published Jul 25, 2019, 10:55 PM IST

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ലീഗ് ക്ലബുകള്‍ അയച്ച കത്തില്‍ ഫിഫയുടെ മറുപടി. ഐ ലീഗും ഇന്ത്യന്‍ സൂപ്പര്‍ ലീഗും ലയിപ്പിക്കാനാണ് ഫിഫ നല്‍കിയിരിക്കുന്ന മറുപടിയില്‍ പറയുന്നത്. കൂടാതെ ഇന്ത്യന്‍ ഫു്ടബോളിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തുറന്നെഴുതാനും ഫിഫ ആള്‍ ഇന്ത്യ ഫെഡറേഷന് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.

2018ല്‍ ലയനം പൂര്‍ത്തിയാവുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഐ ലീഗ് ക്ലബുകള്‍ സഹകരിക്കാത്തതിനാല്‍ നീണ്ടുപോവുകയായിരുന്നു. ലയനം പൂര്‍ത്തിയാവാന്‍ ഇനിയും മൂന്ന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് ഫെഡറേഷന്‍ പറയുന്നത്. 

നേരത്തെ, ഐ ലീഗ് ക്ലബുകളെ തഴഞ്ഞുകൊണ്ട് സൂപ്പര്‍ ലീഗിനെ രാജ്യത്തെ ഒന്നാം ലീഗാക്കാനുള്ള ശ്രമമുണ്ടായതോടെയാണ് ഐ ലീഗ് ക്ലബുകള്‍ ഫിഫയ്ക്ക് പരാതി നല്‍കിയത്. 

Follow Us:
Download App:
  • android
  • ios