Asianet News MalayalamAsianet News Malayalam

വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബഞ്ചില്‍; മൊറോക്കോയ്ക്കെതിരെ സ്റ്റാര്‍ട്ടിംഗ് ഇലവനായി, നിര്‍ണായക മാറ്റം

4-3-3 ശൈലിയില്‍ മൈതാനത്തിറങ്ങുന്ന പോര്‍ച്ചുഗലിന്‍റെ മധ്യനിരയില്‍ ബെര്‍ണാഡോ സില്‍വയും റൂബന്‍ നെവസും ഒട്ടോവിയായുമാണ്

FIFA World Cup 2022 Quarter finals Morocco vs Portugal Starting XI Cristiano Ronaldo on the bench
Author
First Published Dec 10, 2022, 7:40 PM IST

ദോഹ: ഫിഫ ലോകകപ്പില്‍ മൊറോക്കോ-പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലിനുള്ള ലൈനപ്പായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്തിയാണ് ഇന്നും പോര്‍ച്ചുഗല്‍ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ കളിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പകരം സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി ഹാട്രിക് തികച്ച ഗോണ്‍സാലോ റാമോസാണ് ഇന്നും സെന്‍ട്രല്‍ സ്ട്രൈക്കര്‍. ബ്രൂണോ ഫെര്‍ണാണ്ടസും ജുവാ ഫെലിക്‌സുമാണ് മറ്റ് രണ്ട് മുന്നേറ്റക്കാര്‍. സ്വിസ് ടീമിനെ നേരിട്ട ഇലവനില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് വരുത്തിയിരിക്കുന്നത്. വില്യം കാര്‍വാലിയോയ്ക്ക് പകരം മധ്യനിരയില്‍ റൂബന്‍ നെവസ് ടീമിലെത്തി. 

4-3-3 ശൈലിയില്‍ മൈതാനത്തിറങ്ങുന്ന പോര്‍ച്ചുഗലിന്‍റെ മധ്യനിരയില്‍ ബെര്‍ണാഡോ സില്‍വയും റൂബന്‍ നെവസും ഒട്ടോവിയായുമാണ്. റാഫേല്‍ ഗറേരോ, റൂബന്‍ ഡിയാസ്, പെപെ, ഡിയാഗോ ഡാലറ്റ് എന്നിവരാണ് പ്രതിരോധത്തില്‍. 4-3-3 ഫോര്‍മേഷനില്‍ ഹക്കീം സിയെച്ചിനെയും സൊഫിയാന്‍ ബുഫൈലിനെയും യൂസെഫ് എന്‍ നെസീരിയേയും ആക്രമണത്തിന് നിയോഗിച്ചാണ് മൊറോക്കോ ഇറങ്ങുന്നത്. പ്രീ ക്വാര്‍ട്ടറില്‍ നിന്ന് രണ്ട് മാറ്റങ്ങള്‍ ടീമിലുണ്ട്. ബോനോ തന്നെയാണ് ഗോള്‍ബാറിന് കീഴെ. സൂപ്പര്‍ താരങ്ങളായ അഷ്‌റഫ് ഹക്കീമിയും സൊഫീയാന്‍ ആംറബാട്ടും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് മത്സരത്തിന് കിക്കോഫാകും. 

പോര്‍ച്ചുഗല്‍ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: Diogo Costa, Diogo Dalot, Kleper Pepe, Ruben Dias, Raphael Guerreiro, Monteiro Otavio, Ruben Neves, Mota Bernardo Silva, Miguel Bruno Fernandes, Matias Goncalo Ramos, Sequeira Joao Felix

മൊറോക്കോ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: Yassine Bounou, Achraf Hakimi, Jawad El Yamiq, Romain Saiss, Yahia Attiyat Allah, Azz-Eddine Ounahi, Sofyan Amrabat, Selim Amallah, Hakim Ziyech, Youssef En-Nesyri, Sofiane Boufal

വന്നത് റൊണാള്‍ഡോയ്ക്ക് പകരക്കാരനായി; ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി അമ്പരപ്പിച്ച് ഗോണ്‍സാലോ റാമോസ്

Follow Us:
Download App:
  • android
  • ios