ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ സാൻ മാരിനോയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകര്‍ത്തത്. 

ലണ്ടന്‍: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ വമ്പന്മാർക്ക് ജയം. ഇംഗ്ലണ്ടും ഇറ്റലിയും ജർമനിയും ജയം സ്വന്തമാക്കി. അതേസമയം സ്‌പെയിന്‍ സമനിലക്കുരുക്കിലായി. 

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ സാൻ മാരിനോയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകര്‍ത്തത്. കാൾവേർട്ട് ലെവിൻ ഇരട്ട ഗോൾ നേടി. വടക്കൻ അയർലൻഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റലിയും ജയിച്ചു. 

മറ്റൊരു യോഗ്യതാ മത്സരത്തിൽ ജർ‍മനി ജയിച്ചു. ഐസ്‍ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ഗോരെസ്ക, ഹാവെർ‍ട്സ്, ഗു‍ൺ‍ഡോഗൻ എന്നിവരാണ് ഗോളുകൾ നേടിയത്. 

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനും ജയം. ബൾഗേറിയയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സ്വിറ്റ്സർലൻഡ് തോൽപ്പിച്ചത്.

മറ്റൊരു മത്സരത്തിൽ സ്‌പെയിന്‍ സമനിലക്കുരുക്കിലായി. ഗ്രീസാണ് സ്‌പെയിനിനെ സമനിലയിൽ തളച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.