ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സി- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് രണ്ടാംപാദ സെമിയുടെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബംഗളൂരുവിന് ആധിപത്യമെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.

ബംഗളൂരു: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സി- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് രണ്ടാംപാദ സെമിയുടെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബംഗളൂരുവിന് ആധിപത്യമെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് വിജയിച്ചിരുന്നു.

എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് രണ്ട് തവണ ലക്ഷ്യത്തിലേക്ക് പായിച്ചു. ബംഗളൂരുവിന് ഒരു തവണ മാത്രമാണ് ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ സാധിച്ചത്. ഈ മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും നോര്‍ത്ത് ഈസ്റ്റിന് ഫൈനലില്‍ കടക്കാം. എന്നാല്‍ ബംഗളൂരു എഫ്‌സിക്ക് വിജയിച്ചെങ്കില്‍ മാത്രമെ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലിലെത്താന്‍ പറ്റൂ.