റിയോഡി ജനീറോ: ബ്രസീല്‍ മുന്‍ നായകന്‍ കഫുവിന്റെ മകന്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കുടുംബാംഗങ്ങളുമായി സാവോപോളോയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് കഫുവിന്റെ മകന്‍ ഡാനിലോ ഫെലിഷ്യാനോ ഡി മൊറെയ്സ്(30) മരിച്ചത്.

മത്സരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡാനിലോയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഫുവിന്റെ മകന്റെ നിര്യാണത്തില്‍ റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍, എ എസ് റോമ ടീമുകളും യവേഫയും അനുശോചിച്ചു.

1994ലും 2002ലെ ലോകകപ്പ് നേടിയ ബ്രസീല്‍ ടീം അംഗമായിരുന്നു കഫു. 2022ലെ ഖത്തര്‍ ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാണ് കഫു ഇപ്പോള്‍.