കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച ബ്രസീലിയന്‍ താരം ബ്രൂണോ പെലിസാരിയെ ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സി സ്വന്തമാക്കി. നേരത്തെ ചെന്നൈയിന്‍ എഫ്‌സി, ഡെല്‍ഹി ഡൈനാമോസ് എന്നീ ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച താരമാണ് പെലിസാരി. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ പെലിസാരി മൂന്നാം തവണയാണ് ഇന്ത്യയിലെത്തുന്നത്.

ബ്രസീലിയന്‍ ക്ലബ്ബായ അത്‌ലെറ്റിക്കോ പരാനെയന്‍സില്‍ നിന്നായിരുന്നു പെലിസാരി ചെന്നൈയിലെത്തിയത്. 2015ല്‍ ചെന്നൈയിന്‍ കിരീടം നേടുമ്പോള്‍ മുഖ്യപങ്കുണ്ടായിരുന്നു പെലിസാരിക്ക്. അന്ന് ഫൈനലില്‍ ഗോള്‍ നേടാനും പെലിസാരിക്ക് കഴിഞ്ഞിരുന്നു. ചെന്നൈയിന് വേണ്ടി 25 മത്സരങ്ങളില്‍ ഏഴ് ഗോള്‍ നേടി. 

അടുത്ത സീസണില്‍ ഡല്‍ഹിയിലെത്തിയ താരം പത്ത് മത്സരങ്ങള്‍ ഡൈനാമോസിനായി കളിച്ചു. ഹെന്റി കിസേക്ക, മാര്‍ക്കസ് ജോസഫ് എന്നിവരെയും അടുത്തിടെ ഗോകുലം സ്വന്തമാക്കിയിരുന്നു.