ഫറ്റോര്‍ഡ: എടികെ മോഹന്‍ ബഗാനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരത്തില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല സഹല്‍ അബ്ദു സമദിന്റേത്. ഗോള്‍ നേടാനുള്ള ഒരു സുവര്‍ണാവസരവും താരം പാഴാക്കിയിരുന്നു. ആദ്യ സീസണില്‍ തന്നെ മധ്യനിരയില്‍ നിറഞ്ഞുനിന്ന സഹല്‍ ലീഗിലെ എമര്‍ജിംഗ് പ്ലെയര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവുംസ്വന്തമാക്കി. എന്നാല്‍ കഴിഞ്ഞ സീസണില്‍ കോച്ച് എല്‍കോ ഷാറ്റോറിക്ക് കീഴില്‍ മിക്കപ്പോഴും സഹലിന് ആദ്യ ഇലവനില്‍ ഇടംപിടിക്കായില്ല.

അവസരം കിട്ടിയപ്പോഴാവട്ടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ക്ക് പകരം വിംഗറായോ സെക്കന്‍ഡ് സ്‌ട്രൈക്കറായോ കളിക്കേണ്ടി വന്നു. ഇതോടെ ഷാറ്റോരി സഹലിന് അവസരം നിഷേധിക്കുന്നവെന്ന ആരോപണവുമുയര്‍ന്നു. എന്നാല്‍ ഈ സീസണില്‍ ഈ സീസണില്‍ സഹല്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷാറ്റോറി വ്യക്തമാക്കി. 

കഴിഞ്ഞ സീസണില്‍ ഷാറ്റോറിക്ക് കീഴില്‍ സഹലിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് സഹലിനെ പൊസിഷന്‍ മാറ്റി കളിപ്പിച്ചതെന്ന് ഷാറ്റോറി പറഞ്ഞു. ഇത്തവണ ഇഷ്ട റോളില്‍ കളിക്കാന്‍ കഴിയുന്നതോടെ സഹല്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് സീസണുകളിലായി 37 മത്സങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച സഹലിന് ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് സ്വന്തം പേരിനൊപ്പം കുറിക്കാനായത്. ഇതുകൊണ്ട് തന്നെ ഈ സീസണ്‍ സഹലിന്റെ കരിയറില്‍ ഏറ്റവും നിര്‍ണായകമായിരിക്കുമെന്ന് മുന്‍താരവും കമന്റേറ്ററുമായ പോള്‍ മെയ്‌സ്ഫീല്‍ഡ് പറഞ്ഞു.