മൂന്ന് വർഷം മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നിറങ്ങിയ വാൻഗാൽ നേരത്തേ, അയാക്സ്, ബാഴ്സലോണ, ബയേൺ മ്യൂണിക്ക് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റര്‍: ഡച്ച് പരിശീലകൻ ലൂയി വാൻഗാൽ ഫുട്ബോളിനോട് വിടപറഞ്ഞു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഇനിയൊരു ടീമിനെയും പരിശീലിപ്പിക്കില്ലെന്ന് വാൻഗാൽ പറഞ്ഞു.
മൂന്ന് വർഷം മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നിറങ്ങിയ വാൻഗാൽ നേരത്തേ, അയാക്സ്, ബാഴ്സലോണ, ബയേൺ മ്യൂണിക്ക് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
2014 ലോകകപ്പിൽ ഹോളണ്ടിനെ മൂന്നാം സ്ഥാനത്ത് എത്തിക്കാനും 67കാരനായ വാൻഗാലിന് കഴിഞ്ഞു. അടുത്ത സീസണിൽ പരിശീലകനാവാമെന്ന ഡച്ച് ക്ലബ് ഫെയനൂർദിന്‍റെ വാഗ്ദാനം നിരസിച്ചാണ് വാൻഗാൽ വിരമിക്കൽ പ്രഖ്യാപിച്ചത്.