ലാ ലിഗ സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയിലും ബാഴ്‌സലോണയ്ക്ക് വിജയം. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ വിജയിച്ചത്. 26ാം മിനിറ്റില്‍ ഇവാന്‍ റാകിടിച്ചാണ് ബാഴ്‌സയോടെ ഗോള്‍ നേടിയത്.

മാഡ്രിഡ്: ലാ ലിഗ സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയിലും ബാഴ്‌സലോണയ്ക്ക് വിജയം. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ വിജയിച്ചത്. 26ാം മിനിറ്റില്‍ ഇവാന്‍ റാകിടിച്ചാണ് ബാഴ്‌സയോടെ ഗോള്‍ നേടിയത്. ക്യാംപ് നൗവില്‍ നടന്ന ആദ്യപാദത്തില്‍ ബാഴ്‌സലോണ 5-1ന് വിജയിച്ചിരുന്നു. ബുധനാഴ്ച കോപ്പ ഡെല്‍ റേയിലും ബാഴ്‌സലോണ, റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചിരുന്നു.

Scroll to load tweet…

ജയത്തോടെ ബാഴ്‌സലോണ 26 മത്സരങ്ങളില്‍ 60 പോയിന്റമായി ഒന്നാമത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് 25 മത്സങ്ങളില്‍ നിന്ന് 50 പോയിന്റുണ്ട്. 26 മത്സരങ്ങളില്‍ 48 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്.