Asianet News MalayalamAsianet News Malayalam

മെസിയെ എന്തുവിലകൊടുത്തും നിലനിര്‍ത്താനൊരുങ്ങി പിഎസ്ജി! താരവുമായി ചര്‍ച്ചകള്‍ ആരംഭിച്ചു

2021ല്‍ പിഎസ്ജിയിലെത്തിയ മെസിയുടെ നിലവിലെ കരാര്‍ സീസണിന് ഒടുവില്‍ അവസാനിക്കും. എംബാപ്പെയ്ക്ക് പരിക്കേറ്റതോടെ നിലവില്‍ മെസിയെ ആശ്രയിച്ചാണ് പിഎസ്ജിയുടെ മുന്നേറ്റം. ബ്രസീലിയന്‍ താരം നെയ്മറും പരിക്കിന്റെ പിടിയിലാണ്.

french champions psg starts discussion over lionel messi contract saa
Author
First Published Feb 7, 2023, 8:50 PM IST

പാരീസ്: ലിയോണല്‍ മെസിയുടെ കരാര്‍ നീട്ടുന്നതില്‍ ചര്‍ച്ച തുടങ്ങിയതായി സ്ഥിരീകരിച്ച് പിഎസ്ജി. ഫ്രഞ്ച് ക്ലബ്ബിന്റെ സ്‌പോര്‍ടിംഗ് ഡയറക്ടര്‍ ലൂയിസ് ക്യാംപോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2021ല്‍ പിഎസ്ജിയിലെത്തിയ മെസിയുടെ നിലവിലെ കരാര്‍ സീസണിന് ഒടുവില്‍ അവസാനിക്കും. എംബാപ്പെയ്ക്ക് പരിക്കേറ്റതോടെ നിലവില്‍ മെസിയെ ആശ്രയിച്ചാണ് പിഎസ്ജിയുടെ മുന്നേറ്റം. ബ്രസീലിയന്‍ താരം നെയ്മറും പരിക്കിന്റെ പിടിയിലാണ്.     

അതേസയം, സീസണ്‍ കഴിയുന്നതോടെ മെസി പിഎസ്ജി വിട്ടേക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. മെസി ഫ്രഞ്ച് ക്ലബുമായിട്ടുള്ള കരാര്‍ പുതുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് വാര്‍ത്ത. ഫുട്ബോള്‍ നിരീക്ഷകന്‍ ജെറാര്‍ഡ് റൊമേറോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകകപ്പ് നേട്ടത്തോടെ ഇതിഹാസ താരത്തിന്റെ മനസ് മാറിയിട്ടുണ്ടെന്നും പിഎസ്ജിയില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും റൊമേറൊ ട്വിറ്ററില്‍ കുറിച്ചിട്ടിരുന്നു. 

ജൂണിലാണ് മെസിയുടെ കരാര്‍ അവസാനിക്കുന്നത്. മെസി പാരീസില്‍ തുടരാന്‍ വാക്കാല്‍ ധാരണയായതായി ഇതിനിടെ വാര്‍ത്തയുണ്ടായിരുന്നു. ഇതിനോടകം നിരവധി യൂറോപ്യന്‍ ക്ലബുകള്‍ അദ്ദേഹത്തൊടൊപ്പമുണ്ട്. അതിലൊന്ന് അദ്ദേഹത്തെ വളര്‍ത്തികൊണ്ടുവന്ന ബാഴ്സലോണ തന്നെയാണ്. ബാഴ്സ പ്രസിഡന്റ് ജുവാന്‍ ലാപോര്‍ട്ടയ്ക്ക് മെസിയെ തിരിച്ചെത്തിക്കാനുള്ള ആഗ്രഹമുണ്ട്. തന്നെ മെസിയാക്കിയ ക്ലബിനോട് മെസി മുഖം തിരിക്കുമോ എന്നുള്ളത് കണ്ടറിയണം. 

പെപ് ഗാര്‍ഡിയോളയ്ക്ക് മെസി ബാഴ്സ ജേഴ്സിയില്‍ കളിക്കുമ്പോഴാണ് അവിശ്വസനീയ പ്രകടനങ്ങളുണ്ടായത്. അദ്ദേഹമിപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനാണ്. മെസിയുമായി അടുത്ത സൗഹൃദമുണ്ട് ഗാര്‍ഡിയോളയ്ക്ക്. ആ സൗഹൃദം ചിലപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി തിരഞ്ഞെടുക്കാനും കാരണമായേക്കും. മെസി പിഎസ്ജി വിടുമെന്ന് കരുതി ബാഴ്സയിലേക്ക് വരുമെന്ന് ഉറപ്പില്ലെന്നും റൊമേറൊ പറയുന്നുണ്ട്.

ഇതിനിടെ സൗദി അറേബ്യന്‍ ക്ലബ് അല്‍-ഹിലാല്‍ മെസിയെ എത്തിക്കുമെന്നുള്ള പ്രഖ്യാപനം നടത്തിയിരുന്നു. 279 മില്യണ്‍ യൂറോ(ഏകദേശം 2445 കോടി രൂപ) ആണ് അല്‍ ഹിലാല്‍ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ലോകകപ്പ് പിന്മാറ്റം: 'പാകിസ്ഥാന്‍റെ ഭീഷണിയൊന്നും വിലപ്പോവില്ല'; വ്യക്താക്കി ആര്‍ അശ്വിന്‍

Follow Us:
Download App:
  • android
  • ios